പ്രധാന പേജ്    സമ്പർക്കം   വെബ് മെയില്‍    English

പ്രധാന പേജ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക്കേഷൻസ്

ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക്കേഷൻസ്

തിരഞ്ഞെടുത്ത പുസ്തകങ്ങള്‍

ഇംഗ്ലീഷ് പുസ്തകങ്ങൾ     ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

എ ബ്രീഫ് ഹിസ്റ്ററി ഓഫ് മലയാളം ലാംഗ്വേജ്

രചയിതാവ് : ഡോ. ഇ. വി. എൻ. നമ്പൂതിരി

ആധുനിക ഭാഷാശാസ്ത്രത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മലയാള ഭാഷയുടെ പൗരാണികവും ബാഹ്യവുമായ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണിത്. ഈ പുസ്തകത്തിൽ രചയിതാവ് വിവിധ സർവകലാശാലകളിലെ പണ്ഡിതർ രൂപപ്പെടുത്തിയ മലയാളഭാഷയുടെ പുരാതന ലിപികളുടെയും ആധുനിക ഗ്രാമ്യഭാഷയുടെയും വിശദമായ അപഗ്രഥനം നടത്തിയിട്ടുണ്ട്. ഈ പഠനങ്ങൾ പുസ്തകത്തിന്റെ ആധികാരികത ഉറപ്പിക്കുന്നു.

ഐ. എസ്. ബി. എന്‍. : 81-87590-06-08

പേജുകള്‍ : 216

വില : 130 രൂപ

ലഭ്യത : ലഭ്യമാണ്

എ ബ്രീഫ് സർവ്വേ ഓഫ് ദി ആർട്ട് സിനാരിയോ ഓഫ് കേരള

രചയിതാവ് : വിജയകുമാർ മേനോൻ

ഈ പുസ്തകം കേരളത്തിന്റെ ചുവർ ചിത്രങ്ങൾ മുതൽ ആധുനിക ശൈലിയിലുള്ള ചിത്രകലയെക്കുറിച്ചും ശില്‌പകലയെക്കുറിച്ചുമുള്ള ചരിത്രം പ്രതിപാദിക്കുന്നു. ഈ രണ്ടു കലാരൂപങ്ങളുടെയും സങ്കൽപ്പത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ, ആവിഷ്കരണ രീതി, സംവേദന ക്ഷമത എന്നിവയുടെ ഒരു സംക്ഷിപ്ത രൂപം ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.

ഐ. എസ്. ബി. എന്‍. : 81-87590-09-2

പേജുകള്‍ : 190

വില : 120 രൂപ

ലഭ്യത : ലഭ്യമാണ്

മലയാളം പുസ്തകങ്ങൾ     ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഹോർത്തൂസ് മലബാറിക്കസ് (12 വാല്യങ്ങൾ - മലയാളം പരിഭാഷ)

രചയിതാവ് : Ed: പ്രൊ. കെ. എസ്. മണിലാൽ

മലബാറിന്റെ സസ്യസമ്പത്തിനെക്കുറിച്ച് ആദ്യമായി അച്ചടിക്കപ്പെട്ടതും ഇന്ത്യയുടേയും തെക്കുകിഴക്കൻ ഏഷ്യയുടെയും സസ്യജാലത്തെക്കുറിച്ചുള്ള അറിവുകൾക്ക് വേണ്ടി ആശ്രയിക്കാവുന്നതുമായ ഹോർത്തൂസ് മലബാറിക്കസ് 1678- 1693 കാലഘട്ടത്തിൽ ആംസ്റ്റർഡാമിൽ നിന്നുമാണ് പ്രസിദ്ധീകരിച്ചിരുന്നത്. തദ്ദേശീയമായ ആയുർവേദ മരുന്നുകളെക്കുറിച്ചും മലബാറിന്റെ പാരമ്പര്യവൈദ്യത്തെക്കുറിച്ചുമുള്ള വിവരങ്ങൾ അടങ്ങിയിട്ടുള്ള ഈ പുസ്തകം ഡച്ചു ഗവർണർ ആയ ഹെൻഡ്രിക്‌ അഡ്രിയാൻ വാൻ റീഡ് ആണ് (12 വാല്യങ്ങളായി) രചിച്ചത്. 691 ആധുനിക വർഗ്ഗത്തിൽപ്പെട്ട 742 സസ്യങ്ങളെക്കുറിച്ചും അവയുടെ ഔഷധഗുണങ്ങളെക്കുറിച്ചും മറ്റു സവിശേഷതകളെക്കുറിച്ചുമുള്ള വിവരങ്ങൾ ചിത്രങ്ങളുടെ സഹായത്തോടുകൂടി വിശദീകരിച്ചിരിക്കുന്നു. കഴിവുറ്റ കലാകാരന്മാർ വരച്ചിട്ടുള്ള ഈ ചിത്രങ്ങൾ നമ്മുടെ പരിസരത്തുള്ള സസ്യങ്ങളെ എളുപ്പം മനസിലാക്കാൻ സഹായിക്കുന്നു. കേരളസർവകലാശാല 2003 - ൽ പ്രസിദ്ധീകരിച്ച ഹോർത്തൂസ് മലബാറിക്കസിന്‍റെ മലയാള പരിഭാഷയാണ് ഈ പുസ്തകം.

ഐ. എസ്. ബി. എന്‍. : 81-86397-82-5

പേജുകള്‍ : 3000

വില : 7500 രൂപ

ലഭ്യത : ലഭ്യമാണ്

കേരള സാഹിത്യ ചരിത്രം (2 വാല്യങ്ങൾ)

രചയിതാവ് : ഉള്ളൂർ എസ്. പരമേശ്വരയ്യർ

മലയാള സാഹിത്യ ചരിത്രത്തെക്കുറിച്ച് ശ്രീ. ഉള്ളൂർ എസ്. പരമേശ്വരയ്യർ ആധികാരികമായി തയ്യാറാക്കിയതാണ് ഈ പുസ്തകം. 5 വാല്യങ്ങളായാണ് ഈ പുസ്തകം രചിക്കപ്പെട്ടിട്ടുള്ളത്.ഏറ്റവും അവസാനം ഇറങ്ങിയിട്ടുള്ളത് നാലാമത് എഡിഷനാണ്‌. മലയാളഭാഷയുടെയും സാഹിത്യത്തിന്റേയും വളർച്ചാ ചരിത്രത്തോടൊപ്പംതന്നെ സംസ്‌കൃതത്തിന്റെ ചരിത്രത്തെക്കുറിച്ചുമുള്ള വിശദമായ പഠനമാണ് ഈ കൃതി.

പേജുകള്‍ : 2049

വില : 2100 രൂപ

ലഭ്യത : ലഭ്യമാണ്

സംസ്കൃത പുസ്തകങ്ങൾ     ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അഭിജ്ഞാനശാകുന്തളചർച്ച

രചയിതാവ് : Ed: ഡോ . കെ . രാഘവൻ പിള്ള

കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിനെക്കുറിച്ചുള്ള വിമർശനാത്മകമായ ഒരു ചർച്ചയാണിത്. ഈ നാടകത്തിനെക്കുറിച്ചുള്ള മറ്റു വ്യാഖ്യാതാക്കളുടെ നിരൂപണങ്ങളെ നിശിതമായി വിമർശിക്കുന്നതോടൊപ്പം രചയിതാവ് തന്റെ കാഴ്ചപ്പാടുകളെ അവതരിപ്പിക്കുകയും ചെയ്യുന്നു.

പേജുകള്‍ : 220

വില : 13 രൂപ

ലഭ്യത : ലഭ്യമാണ്

അദ്വൈതശതകം

രചയിതാവ് : Ed: ഡോ. റ്റി . ഭാസ്കരൻ

അദ്വൈതശതകം പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അദ്വൈതവേദാന്ത സിദ്ധാന്തങ്ങൾ നൂറു ശ്ലോകങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു. പന്ത്രണ്ടിൽപ്പരം കയ്യെഴുത്തുപ്രതികളിൽ നിന്നും ശേഖരിച്ചട്ടുള്ള രേഖകളെ അടിസ്ഥാനമാക്കിയാണ് ഈ കൃതി രചിച്ചിട്ടുള്ളത്.

പേജുകള്‍ : 40

വില : 5 രൂപ

ലഭ്യത : ലഭ്യമാണ്

Director

ശ്രീ. ജോ ജോസഫ്
ഫോണ്‍ : 2386365 (O), 0471 2534711 (R)
മൊബൈല്‍ : 9447460721
ഇമെയില്‍ : publication@keralauniversity.ac.in
joejosephthayamkary@yahoo.co.in

വില്പനകേന്ദ്രം ഫോണ്‍ : 2308606
സ്റ്റോര്‍ കീപ്പര്‍ ഫോണ്‍ : 2386430, 8590251240

പ്രകാശനവിഭാഗത്തെക്കുറിച്ച്

തിരുവിതാംകൂർ സർവകലാശാലയിൽ പ്രകാശനവിഭാഗം 1938 - ജൂലൈ മുതൽ പ്രവർത്തനമാരംഭിച്ചു. അക്കാലത്ത് ഇന്ത്യയിൽ മറ്റൊരു സർവകലാശാലയിലും പണ്ഡിതപരമായ രചനകൾ പ്രസിദ്ധീകരിക്കുന്നതിനു മാത്രമായി ഒരു വിഭാഗം പ്രവർത്തിച്ചിരുന്നില്ല. പ്രകാശനവിഭാഗം സ്ഥാപിക്കപ്പെട്ടതിന്‍റെ ലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്::-

  • സംസ്കാരത്തിലും ശാസ്ത്രകലാരംഗങ്ങളിലും ആധുനിക കാലത്തുണ്ടായ പുരോഗതിയ്ക്കനുസരിച്ചു മലയാളത്തിന് ഉചിതമായ ഒരു സാങ്കേതിക പദാവലി ഉണ്ടാക്കുക.
  • ശാസ്ത്രത്തെക്കുറിച്ചും പൊതുസംസ്ക്കാരത്തെക്കുറിച്ചുമുള്ള രചനകൾ പ്രസിദ്ധീകരിക്കുക.
  • ലോക മഹാസാഹിത്യങ്ങൾ പരിഭാഷപ്പെടുത്തുക.
  • കേരളചരിത്രത്തെക്കുറിച്ചും സംസ്ക്കാരത്തെക്കുറിച്ചും സമഗ്രവും ആധികാരികവുമായി പ്രതിപാദിക്കുന്നതിനുള്ള രേഖകൾ ശേഖരിക്കുക.
Publication Departments

മലയാളഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർവകലാശാല പ്രകാശനവിഭാഗം സ്ഥാപിക്കപ്പെട്ടത്. ആദ്യകാലഘട്ടങ്ങളിൽ നിരവധി നിഘണ്ടുകളും, പ്രശസ്തമായ ശാസ്ത്ര പുസ്തകങ്ങളും മഹത്തായ കലാസൃഷ്ടികളുടെയും വിദേശ പണ്ഡിതന്മാരുടെ രചനകളുടെ പരിഭാഷയും പ്രകാശനവിഭാഗം പുറത്തിറക്കി. ഗണിതം, കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, സുവോളജി, വിദ്യാഭ്യാസം എന്നിവയിലായി ആറ്‌ പദതാരാവലികളും ഇവ കൂടാതെ മർക്കസ്ഓറിലസ്, പ്ലൂട്ടാർക്സ് ലൈവ്സ്, മൊണ്ടേഗ്നറുടെ ഉപന്യാസങ്ങൾ എന്നിവയുടെ പരിഭാഷയും സർവകലാശാല പ്രകാശനവിഭാഗം പ്രസിദ്ധീകരിക്കുകയുണ്ടായി. ശ്രീമദ് ഭഗവത്ഗീതയുടെ ഒരു എഡിഷനും, സംസ്‌കൃത വ്യാകരണം പ്രതിപാദിക്കുന്ന 'സരസ്വതി കണ്ഠാഭരണം' പ്രബന്ധം എന്നിവയും പ്രകാശനവിഭാഗം പുറത്തിറക്കി. ശ്രേഷ്ഠവ്യക്തികളുടെ പ്രഭാഷണങ്ങളുടെ പ്രസിദ്ധീകരണവും പ്രകാശന വിഭാഗം ഏറ്റെടുത്തിരുന്നു..

ഹോർത്തൂസ് മലബാറിക്കസ്

hortus malabaricus

പ്രകാശന വിഭാഗത്തിന്‍റെ പ്രശംസനീയമായ പ്രസിദ്ധീകരണ പ്രവർത്തങ്ങളിൽ എടുത്തു പറയേണ്ടത് 2003 -ൽ പുറത്തിറക്കിയ ഹോർത്തൂസ് മലബാറിക്കസാണ്. 1678-1693, കാലഘട്ടത്തിൽ 12 വാല്യങ്ങളായി ആംസ്റ്റർഡാമിൽ നിന്നുമാണ് ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ചിരുന്നത്. അന്നത്തെ ഇന്ത്യയുടെ പ്രവിശ്യാ രാജ്യമായിരുന്ന കൊച്ചിയിലെ ഡച്ചു ഗവർണർ ആയിരുന്ന ശ്രീ. ഹെൻഡ്രിക്‌ അഡ്രിയാൻ വാൻറീഡ് ആണ് ഏഷ്യയിലെയും ഉഷ്ണമേഖലാ പ്രദേശങ്ങളിലെയും സസ്യസമ്പത്തിനെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഏറ്റവും പഴയതും അച്ചടിക്കപ്പെട്ടിട്ടുള്ളതുമായ ഹോർത്തൂസ് മലബാറിക്കസ് രചിച്ചത്. തദ്ദേശീയമായ ആയുർവേദ മരുന്നുകളെക്കുറിച്ചും മലബാറിന്‍റെ പാരമ്പര്യവൈദ്യത്തെക്കുറിച്ചുമുള്ള വിവരങ്ങൾ അടങ്ങിയിട്ടുള്ളതാണ് ഈ പുസ്തകം. സസ്യങ്ങളുടെ ഔഷധഗുണങ്ങളെക്കുറിച്ചും ഏതുരോഗങ്ങളുടെ ചികിത്സയ്ക്ക് വേണ്ടിയാണെന്നും മലബാറിലെ അന്നത്തെ പ്രശസ്തരായ പാരമ്പര്യ വൈദ്യന്മാരുടെ ചികിത്സാവിധികളും ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. ഈ കൃതി കേരളത്തിന്‍റേയും ഇന്ത്യയുടേയും സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ, ചരിത്ര, ഭാഷാപരമായ സവിശേഷതകൾ എന്നിവയിലേക്കും വെളിച്ചം വീശുന്നു. കേരളസർവകലാശാലയുടെ പ്രകാശന വിഭാഗം 2008 ൽ ഹോർത്തൂസ് മലബാറിക്കസിന്‍റെ മലയാളം പതിപ്പ് പുറത്തിറക്കി.