ഹോം പഠനവകുപ്പുകള്‍

സര്‍വകലാശാലയിലെ പഠനവകുപ്പുകള്‍

കേരളസർവകലാശാലയ്ക്കു 16 ഫാക്കൽറ്റികളും 44 പഠന ഗവേഷണവകുപ്പുകളുമുണ്ട്. അദ്ധ്യയനം, ഗവേഷണം, വിജ്ഞാന വികസനം ഇവയാണ് പഠനവകുപ്പുകളുടെ ഉത്തരവാദിത്തം. ബിരുദാനന്തര ബിരുദം, എം. ഫിൽ (ഒരു വർഷത്തെ ഗവേഷണ ബിരുദം), പി. ച്ച്. ഡി. തലങ്ങളിലാണ് പഠനവകുപ്പുകള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, വകുപ്പിലെ എല്ലാ അദ്ധ്യാപകരും ഉൾപ്പെടുന്ന ഡിപ്പാർട്ട്മെന്റ് കൗൺസിലിന് സാമ്പത്തികവും അക്കാദമികവുമായ അധികാരങ്ങളുണ്ട്. ഓരോ പഠനവകുപ്പും ഓരോ ഫാക്കൽറ്റിയുടെ കീഴിലാണ്. ഡീൻ ആണ് ഫാക്കൽറ്റികളുടെ മേധാവി. വകുപ്പുകളെ ഫാക്കൽറ്റി അനുസരിച്ചു ക്രമീകരിച്ചിരിക്കുന്നു. വിവിധ വിഷയങ്ങളിൽ പഠനം നടപ്പിലാക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം ഇതിനൊരപവാദമാണ്.

ഫാക്കൽറ്റി ഓഫ് സയൻസ്
   ▷ ഡീന്‍ : ഡോ. എ. ബിജുകുമാര്‍

ഫാക്കൽറ്റി ഓഫ് ഓറിയൻറൽ സ്റ്റഡീസ്
   ▷ ഡീന്‍ : പ്രൊഫ. എ. എം. ഉണ്ണികൃഷ്ണന്‍

ഫാക്കൽറ്റി ഓഫ് അപ്ലൈഡ് സയൻസസ് ആൻഡ് ടെക്നോളജി
   ▷ ഡീന്‍ : ഡോ. സാബു ജോസഫ്

ഫാക്കൽറ്റി ഓഫ് ആർട്സ്
   ▷ ഡീന്‍ : ഡോ. മീന റ്റി. പിള്ള

ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസ്
   ▷ ഡീന്‍ : ഡോ.കെ.എം സജാദ് ഇബ്രാഹിം

ഫാക്കൽറ്റി ഓഫ് കോമേഴ്‌സ്
   ▷ ഡീന്‍ : ഡോ. സൈമണ്‍ തട്ടില്‍

ഫാക്കൽറ്റി ഓഫ് എഡ്യൂക്കേഷൻ
   ▷ ഡീന്‍ : ഡോ. ബിന്ദു ആര്‍. എല്‍.

ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്സ്
   ▷ ഡീന്‍ : ഡോ. സുനില്‍ വി. റ്റി.

ഫാക്കൽറ്റി ഓഫ് ലോ
   ▷ ഡീന്‍ : ഡോ. സിന്ധു തുളസീധരന്‍

ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്
   ▷ ഡീന്‍ : ഡോ. ആര്‍. വസന്തഗോപാല്‍

ഫാക്കൽറ്റി ഓഫ് ആയുർവേദ ആൻഡ് സിദ്ധ
   ▷ ഡീന്‍ : ഡോ. ആര്‍. ശ്രീകുമാര്‍

- ഡിപ്പാര്‍ട്ട്മെന്‍റുകള്‍ ഇല്ല -

ഫാക്കൽറ്റി ഓഫ് ഡെന്റി‌സ്ട്രി
   ▷ ഡീന്‍ : ഡോ. അനിത ബാലന്‍

- ഡിപ്പാര്‍ട്ട്മെന്‍റുകള്‍ ഇല്ല -

ഫാക്കൽറ്റി ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി
   ▷ ഡീന്‍ : ഡോ. സുമേഷ് ദിവാകരന്‍

- ഡിപ്പാര്‍ട്ട്മെന്‍റുകള്‍ ഇല്ല -

ഫാക്കൽറ്റി ഓഫ് ഹോമിയോപ്പതി
   ▷ ഡീന്‍ : വേക്കന്‍റ്

- ഡിപ്പാര്‍ട്ട്മെന്‍റുകള്‍ ഇല്ല -

ഫാക്കൽറ്റി ഓഫ് മെഡിസിൻ
   ▷ ഡീന്‍ : വേക്കന്‍റ്

- ഡിപ്പാര്‍ട്ട്മെന്‍റുകള്‍ ഇല്ല -

ഫാക്കൽറ്റി ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ
   ▷ ഡീന്‍ : പ്രൊഫ. റസിയ കെ. ഐ.

- ഡിപ്പാര്‍ട്ട്മെന്‍റുകള്‍ ഇല്ല -

പഠന കേന്ദ്രങ്ങള്‍

സർവകലാശാലയ്ക്കു പ്രത്യേക വിഭാഗങ്ങളിൽ പഠന കേന്ദ്രങ്ങളുണ്ട്. ഇവ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ എം. ഫിൽ, കോഴ്സുകൾക്കു പുറമേ ഗവേഷണ പഠന സൗകര്യവും മുന്നോട്ടു വയ്ക്കുന്നു. ഇത്തരം കേന്ദ്രങ്ങളിൽ മിക്കതും ഏതെങ്കിലും ഒരു പഠന വകുപ്പുമായി ബന്ധപ്പെട്ടിരിക്കുകയും ആ വകുപ്പിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ചില കേന്ദ്രങ്ങൾക്ക് സ്വന്തമായി കെട്ടിടവും അവശ്യസൗകര്യങ്ങളുമുണ്ട്.


മറ്റു സ്ഥാപനങ്ങള്‍

സാധാരണ പഠന വകുപ്പുകളെക്കൂടാതെ പ്രധാനപ്പെട്ട പല സ്ഥാപനങ്ങളും സർവകലാശാലയുടെ കീഴിലുണ്ട്. ഇവ സർവകലാശാല പഠന വകുപ്പുകൾക്കും കേന്ദ്രങ്ങൾക്കും അക്കാദമികവും സാങ്കേതികവുമായ സേവനങ്ങൾ നൽകുന്നു. ലെക്സിക്കൻ പോലുള്ള സ്ഥാപനങ്ങൾ ഒരു ദൗത്യ നിർവ്വഹണം ലക്‌ഷ്യം വയ്ക്കുന്നവയാണ്.