സര്‍വകലാശാല ക്യാമ്പസുകള്‍ എല്ലാം തന്നെ വൈ-ഫൈ സൗകര്യമുള്ളതാണ്. പാളയത്തുള്ള സെനറ്റ് ഹൗസ് ക്യാമ്പസിലും, കാര്യവട്ടം ക്യാമ്പസിലും ഹൈ സ്പീഡ് വയര്‍ലെസ് നെറ്റ്-വര്‍ക്കിംഗ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍വകലാശാല പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇ-ഗവേണന്‍സ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സര്‍വകലാശാല ഈ സൗകര്യം ഉപയോഗക്ഷമമാക്കിയത്. വരുംകാലങ്ങളിലുണ്ടാകുന്ന വികസന സാദ്ധ്യതകള്‍കൂടി കണക്കിലെടുത്ത് വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല ജീവനക്കാര്‍ക്കും പ്രയോജനകരമാം വിധമാണ് സാങ്കേതികവിദ്യയുടെ ഈ നൂതന സംവിധാനം സര്‍വകലാശാല കാര്യക്ഷമമായി നടപ്പിലാക്കിയിരിക്കുന്നത്. |
 |