| ![]() ![]() |
തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലയില്‍ സുരക്ഷിതമായി എത്തിച്ചേരുന്നതിന് സഹായകരമായ രീതിയില്‍ 8 സര്‍വകലാശാല ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിലേക്കും മൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളിലേക്കും ചോദ്യപേപ്പര്‍, ഉത്തര കടലാസ് എന്നിവ എത്തിക്കുന്നതിനായി ചെറിയ വാഹനങ്ങളും സര്‍വീസ് നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനയാത്രകള്‍ക്കും മറ്റുമായി ഉപയോഗിക്കുന്നതിന് ചെറിയ വാഹനങ്ങള്‍ ചില പഠനവകുപ്പുകളില്‍ ലഭ്യമാണ്. (ജിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ സാംപിളുകള്‍ ശേഖരിക്കുന്നതിനായി 10 സീറ്റുള്ള വാഹനം അനുവദിച്ചിട്ടുണ്ട്.) എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കീഴിലുള്ള മെക്കാനിക്കല്‍ വിഭാഗം സര്‍വകലാശാലയിലെ വാഹനങ്ങള്‍ക്ക് കൃത്യമായ രീതിയില്‍ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കുന്നു.