| ![]() ![]() |
Ashitha S., IIIrd Sem., MBA, Kerala Institute of Co-Operative Management, Neyyardam.
Amal R., IInd, MAHRM, Loyola College of Social Sciences, Sreekariyam.
Remya S. R., IVth Sem, BA English, T. K. M. College of Arts & Science, Kollam
Akhil Raj A., Ist MA Economics, Sanatana Dharma College, Alappuza
Nidhin Sambasivan, IInd MA Political Science, University College, Thiruvananthapuram
Nandhu Raj R., Ist Sem 5 year LLB, Govt. Law College, Thiruvananthapuram.
Akshay Ashok, Ist BA History, BJM Govt. College, Chavara.
Varun V. : Ist BA Economics, St. Stephens College, Pathanapuram.
Riswan Mohammed : IInd DC English, KNM Govt Arts & Science College, Kanjiramkulam.
San Jose : IInd Yr. BA MMC, St. Xaviers College, Thumba.
Anju Sekhar : BEd., Physical Science, Peet Memorial Training College, Mavelikkara.
Chippy Raj : BEd., Natural Science, St. John's BEd. Training College, Kayamkulam.
Kishore M. G. : IIIrd BA Vedanta, Govt. Sanskrit College, Thiruvananthapuram
Dheeraj A. : Ist Year BSc Mathematics, Govt. College, Nedumangad.
Ragil R. : Govt. College, Attingal
Shini Shaji : IVth Sem, BA Malayalam, Bishop Moore College, Mavelikkara.
Anandu A. : IInd Yr BSc Physics, Shree Vidhyadhiraja College of Arts & Science, Karunagappally
Adersh M. : Ist BSc (Physics) St. Gregorios College, Kottarakkara.
Dipin S. P. : Ist year BA Economics, Govt. Arts College, Thiruvananthapuram
Sreeram R. S. : IInd Semester MBA, DC School of Management and Technology, KINFRA Film and Video Park, Kazhakkoottom.
Ashik M. A. : Ist Year BSc, Computer Science, College of Applied Science, Dhanuvachapuram
Emmanuel Joseph : MBA, Member Sree Narayana Pillai Institute of Management & Technology, Chavara, Kollam.
Emmanuel V O : IIIrd BSc Zoology, St. Michel's College, Mayithara, Cherthala.
Shameer A : IIIrd Sem B.Com (Co.Operation), KTCT College of Arts & Science, Kallambalam.
Arun V. : Govt. College, Nedumangad.
Ashkkar S : IInd Sem BA English & Literature, College of Applied Sciences, Perissery.
Abubaker Sidheeqe : IInd Sem, Economics, NSS College, Nilamel
സർവകലാശാലാ വിദ്യാർത്ഥി യൂണിയന്റെ ചരിത്രം ആരംഭിക്കുന്നത് 1939-ൽ തിരുവിതാംകൂർ സർവകലാശാലാ യൂണിയൻ ആരംഭിച്ചതു മുതൽക്കാണ്. വിദ്യാർത്ഥികളിൽ സംഘടനാ മനോഭാവം വളർത്തുന്നതിന് വേണ്ടിയാണ് തിരുവിതാംകൂർ സർവകലാശാല യൂണിയൻ ആരംഭിക്കുന്നത്. യൂണിയന്റെ ആദ്യ പ്രസിഡന്റ് പി. സി. അലക്സാണ്ടർ ആയിരുന്നു (പിന്നീട് ഇദ്ദേഹം മഹാരാഷ്ട്ര ഗവർണ്ണർ ആയി). യൂണിയൻ ഓഫീസിനായി സർവകലാശാലയ്ക്ക് അടുത്തുള്ള ചർച്ച് വ്യൂ ബംഗ്ലാവ് ഗവണ്മെന്റ് നൽകുകയും ചെയ്തു. ആദ്യകാലത്ത് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി യൂണിയൻ മാതൃകയിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടന്നിരുന്നത്. പിന്നീട് ഇത് വിദ്യാർത്ഥികൾക്ക് പ്രയാസമുണ്ടാകാത്ത തരത്തിൽ ഇവിടുത്തെ രീതിയിലേക്ക് മാറ്റിയതായി ഡോ. പി. സി. അലക്സാണ്ടർ സർവകലാശാലാ സുവർണ്ണ ജൂബിലി പതിപ്പിൽ പറഞ്ഞിട്ടുണ്ട്. തിരുവിതാംകൂർ യൂണിവേഴ്സിറ്റി യൂണിയൻ ഉദ്ഘാടനം ചെയ്തത് സർ. മൗറിസ് ഗായേർ ആയിരുന്നു. ടി. എൻ. ഗോപാലകൃഷ്ണൻ നായർ (നാടകപ്രവർത്തകൻ), എ. എ. റഹിം (മുൻ വിദേശകാര്യ മന്ത്രി) എന്നിവർ സർവകലാശാലാ യൂണിയന്റെ മുൻ പ്രസിഡന്റുമാരായിരുന്നു.
1957-ൽ കേരള സർവകലാശാലാ ആക്ട് പാസ്സാക്കിയതനുസരിച്ചു തിരുവിതാംകൂർ സർവകലാശാല യൂണിയൻ കേരള സർവകലാശാല യൂണിയൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1960-ൽ നടന്ന തെരഞ്ഞെടുപ്പില്‍ കെ. എൻ. രാമചന്ദ്രൻ നായർ (ഗവ. എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം) ആദ്യത്തെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 1969 -ൽ എല്ലാ കലാലയങ്ങളിലെയും പഠന വകുപ്പുകളിലെയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കേരള സർവകലാശാല യൂണിയൻ പുനഃസംഘടിപ്പിക്കപ്പെട്ടു. അംഗീകൃത കലാലയങ്ങളിലെ വിദ്യാർത്ഥി പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള ജനറൽ കൗൺസിൽ സർവകലാശാല യൂണിയന്റെ ഒരു വിഭാഗമാണ്. യൂണിയന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് എക്സിക്യൂട്ടീവ് കമ്മിറ്റി ആണ്. യൂണിയന്റെ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനായി ഒരു അക്കൗണ്ട്സ് കമ്മിറ്റിയും ഉണ്ട്. പുതിയ സർവകലാശാല യൂണിയന്റെ ഇലക്ഷൻ 1969-ൽ നടക്കുകയും ശ്രീ. തലേക്കുന്നിൽ ബഷീർ പ്രസിഡന്റ് ആവുകയും ചെയ്തു. (പ്രസിഡന്റ് എന്ന പദവി പിന്നീട് ചെയർമാൻ എന്നാക്കി മാറ്റി). സർവകലാശാല യൂണിയൻ അധ്യക്ഷസ്ഥാനം അലങ്കരിച്ച പലരും പിന്നീട് മികച്ച ജനപ്രതിനിധികളായി മാറി. ശ്രീ. ബഷീറിനെ കൂടാതെ, ഡോ. നീലലോഹിതദാസൻ നാടാർ, ശ്രീ. എം. എം. ഹസ്സൻ, ശ്രീ. സുരേഷ് കുറുപ്പ്, ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശ്രീ. ശരത്ചന്ദ്ര പ്രസാദ്, ശ്രീ. ടി. ജെ. ആഞ്ചലോസ് എന്നിവർ ഇവരിൽ ചിലരാണ്.