പ്രധാന പേജ്    സമ്പർക്കം   വെബ് മെയില്‍    English


കായിക സൗകര്യങ്ങള്‍

imagee

കായികമത്സരങ്ങള്‍ക്കും പരിശീലനത്തിനും ആവശ്യമായ ഒട്ടേറെ സൗകര്യങ്ങള്‍ സര്‍വകലാശാലയ്ക്കു സ്വന്തമായുണ്ട്. കാര്യവട്ടം ക്യാമ്പസില്‍ ഫുട്ബോള്‍, ക്രിക്കറ്റ്, ഹോക്കി മുതലായ മത്സരങ്ങള്‍ നടത്തുന്നതിനു സൗകര്യമുള്ള വിശാലമായ സ്റ്റേഡിയം ഉണ്ട്. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കീഴില് സിന്തറ്റിക് ട്രാക്കുള്ള സ്റ്റേഡിയവും അതിനോടൊപ്പം ജിംനേഷ്യം അടക്കമുള്ള സംവിധാനങ്ങളും ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്കു പ്രത്യേക പരിഗണന കൂടാതെ തന്നെ ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

ഷട്ടില്‍, ബാസ്കറ്റ് ബോള്‍ തുടങ്ങിയ ഇന്‍ഡോര്‍ ഗെയിമുകള്‍ക്കുള്ള സൗകര്യവും സര്‍വകലാശാലയിലുണ്ട്.

നാഷണല്‍ ഗെയിംസിനായി നിര്‍മ്മിച്ച അന്താരാഷ്ട്ര സ്റ്റേഡിയം: കാര്യവട്ടത്ത് ദേശീയ പാതയ്ക്ക് അഭിമുഖമായി സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള 50 ഏക്കറില്‍ പണികഴിപ്പിച്ച വിശാലമായ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മുപ്പത്തഞ്ചാമത് നാഷണല്‍ ഗെയിംസ് നടന്നത്. നാഷണല്‍ ഗെയിംസിന്‍റെ പ്രധാന വേദി ഈ സ്റ്റേഡിയമായിരുന്നു. അതു കൂടാതെ ഒട്ടനവധി ദേശീയ- അന്തര്‍ ദേശീയ മത്സരങ്ങള്‍ക്കും ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.