പ്രധാന പേജ്    സമ്പർക്കം   വെബ് മെയില്‍    English

പ്രധാന പേജ് വാനനിരീക്ഷണ ശാല

തിരുവനന്തപുരം വാനനിരീക്ഷണ ശാല

സമുദ്രനിരപ്പില്‍ നിന്നും 200 അടി ഉയരത്തില്‍ 60 അടി ഉയരമുള്ള കുന്നിനു മുകളിലായാണ് തിരുവനന്തപുരം വാനനിരീക്ഷണ ശാല സ്ഥിതിചെയ്യുന്നത്. വടക്കു കിഴക്കു ദിശയിലുള്ള രാജ്യത്തിന്‍റെ വൈവിധ്യമാര്‍ന്ന ദൃശ്യവും പടിഞ്ഞാറുവശത്ത് നിരന്നു കിടക്കുന്ന സമുദ്രാതിര്‍ത്തിയും ഇവിടെ നിന്നാല്‍ ദര്‍ശിക്കാനാകും. പശ്ചിമഘട്ട മലനിരകളില്‍ അവസാനിക്കുന്ന കിഴക്കന്‍ ദൃശ്യവും ഇവിടെ നന്നായി വീക്ഷിക്കാനാകും. അക്ഷാംശം 8 ഡിഗ്രി 360 min വടക്കായും രേഖാംശം 76 ഡിഗ്രി 59 min കിഴക്കുമായാണ് ഈ നിരീക്ഷണ ശാലയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം. കേരള സര്‍വകലാശാലയിലെ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഒരു ഭാഗമായാണ് ഈ വാനനിരീക്ഷണശാല ഇന്ന് പ്രവര്‍ത്തിക്കുന്നത്. ആധുനിക ഇന്ത്യയിലെ ഈ ഗണത്തില്‍പ്പെട്ട പഴക്കം ചെന്ന സംവിധാനങ്ങളിലൊന്നായ ഇത് 1837-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജ്യോതിശാസ്ത്രത്തില്‍ തല്പരനായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ. സ്വാതിതിരുനാളിന്‍റെ ഇതിനു പിന്നിലുള്ള പരിശ്രമം പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്.

ബന്ധപ്പെടേണ്ട വിലാസം :

ഡയറക്ടര്‍
വാനനിരീക്ഷണ ശാല
ഒബ്സര്‍വേറ്ററി ഹില്‍സ്
കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശം
വികാസ് ഭവന്‍ പി. ഒ.
തിരുവനന്തപുരം 695 533
ഫോണ്‍ : 2303732


പൊഫ. ആന്‍ഡ് ഹെഡ്
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഫിസിക്സ്
കേരള സര്‍വകലാശാല
കാര്യവട്ടം ക്യാമ്പസ്
തിരുവനന്തപുരം 695 581
ഫോണ്‍ 0471 2308920