പ്രധാന പേജ്    സമ്പർക്കം   വെബ് മെയില്‍    English

പ്രധാന പേജ് എന്‍. എസ്. എസ്.

നാഷണല്‍ സര്‍വീസ് സ്കീം

സ്ഥാപിതം : 1967 | ഡോ. ഷാജി എ., പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫോണ്‍: 9447324831

എന്‍. എസ്. എസ്. യൂണിറ്റുകളുള്ള കോളേജുകളുടെ പട്ടിക

imagee

വിദ്യാഭ്യാസത്തിന്‍റെ പ്രഥമ ലക്ഷ്യം വിദ്യാർത്ഥികളുടെ ബൗദ്ധിക നിലവാരം ഉയർത്തുന്നതല്ല മറിച്ച് സാമൂഹിക സേവനത്തിനു അവരെ പ്രാപ്തരാക്കുന്നതാണ് എന്ന മഹാത്മാഗാന്ധിയുടെ ആശയത്തെ അടിസ്ഥാനമാക്കിയാണ് നാഷണൽ സർവീസ് സ്‌കീം സ്ഥാപിക്കപ്പെട്ടത്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, ഡോ. എസ്. രാധാകൃഷ്ണൻ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷന്‍റെ അധ്യക്ഷനായിരുന്നപ്പോൾ വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ ആരോഗ്യകരമായ ബന്ധം വളർത്തുന്നതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹവും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തുന്നതിനായി നാഷണൽ സർവീസ് സ്‌കീം സ്ഥാപിക്കപ്പെട്ടു.

ss

സെൻട്രൽ അഡ്വൈസറി ബോർഡ് ഓഫ് എഡ്യൂക്കേഷനും (1950), നാഷണൽ സർവീസ് കമ്മീഷനും (1959), ഡോ. ഡി.എസ്. കോത്താരി (1964-66) യുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ കമ്മറ്റിയും ഈ ആശയം പരിഗണിച്ചിരുന്നു. 1958 -ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രു മുഖ്യമന്ത്രിമാർക്ക് അയച്ച കത്തിൽ, സാമൂഹ്യസേവനത്തിൽ വിദ്യാഭ്യാസത്തിനുള്ള സ്ഥാനത്തെക്കുറിച്ച് എഴുതിയിരുന്നു. 1959 -ലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനം, 1967 -ലെ വൈസ് ചാൻസലർമാരുടെ സമ്മേളനം, സർവകലാശാലകളുടെയും വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും വിദ്യാർത്ഥി പ്രതിധികളുടെയും സമ്മേളനം, യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ എന്നിവ ദേശീയോദ്ഗ്രഥനത്തിനുള്ള ശക്തിമത്തായ ഉപകരണമായി നാഷണൽ സർവീസ് സ്‌കീമിനെ ഐകകണ്ഠ്യേന പ്രഖ്യാപിച്ചു. ഗാന്ധിജിയുടെ നൂറാം ജന്മവാർഷികമായ 1969 -സെപ്റ്റംബർ 24-ന് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. വി. കെ. ആർ. വി. റാവു എല്ലാ സംസ്ഥാനങ്ങളിലുമുള്ള 37 -സർവകലാശാലകളിൽ എൻ. എസ്. എസ്. ആരംഭിച്ചു.

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാഷ്ട്രത്തിന്‍റെ വികസനമാണ് എൻ. എസ്. എസ്. കൊണ്ട് അർത്ഥമാക്കുന്നത്. ഇത് കൂടാതെ വിദ്യാർത്ഥികൾക്ക് എൻ. എസ്. എസ്. വഴി ലഭിക്കുന്ന തൊഴിൽ പരിചയം അവരുടെ വിദ്യാഭ്യാസകാലം അവസാനിക്കുമ്പോൾ സ്വയംതൊഴിൽ കണ്ടെത്തുന്നതിനോ ഏതെങ്കിലും സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിനോ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഓരോ എൻ. എസ്. എസ്. വിദ്യാർത്ഥിക്കും പ്രതിവർഷം 120/- രൂപ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകള്‍ 7:5 എന്ന അനുപാതത്തിൽ അതായത് 70/- രൂപ കേന്ദ്രവും 50/- രൂപ സംസ്ഥാനവും, ധനസഹായമായി നൽകിയിരുന്നു. ധനലഭ്യതയ്ക്ക് അനുസൃതമായി എൻ. എസ്. എസ്. -ന്‍റെ പ്രവർത്തങ്ങൾക്കും, ക്യാമ്പുകള്‍ക്കും കൂടുതൽ പണം അനുവദിക്കുന്ന കാര്യം ഗവണ്‍മെന്‍റിന്‍റെ സജീവ പരിഗണനയിലാണ്. ഈ സ്കീമിനോടുള്ള വിദ്യാർത്ഥികളുടെ പ്രതികരണം പ്രോത്സാഹജനകമായിരുന്നു. 1969 -ൽ 40,000 വിദ്യാർത്ഥികളുമായി ആരംഭിച്ച എൻ. എസ്. എസ്. 2006 - ആയപ്പോഴേക്കും ഏകദേശം 26 ലക്ഷത്തോളമായി.

imagee

"ഒരു വോളന്‍റിയർ ആയിരിക്കുന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു. എൻ. എസ്. എസിൽ അംഗമായപ്പോൾ എന്‍റെ സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഞാൻ ബോധവതിയായി. അത് എന്‍റെ വ്യക്‌തിത്വ വികസനത്തിന് സഹായിച്ചു. എൻ. എസ്. എസ്‌. വോളന്‍റിയർ എന്ന നിലയില്‍ എനിക്ക് റിപ്പബ്ലിക്ദിന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. എന്‍റെ ജീവിതത്തിലെ ഏറ്റവും മറക്കാനാകാത്ത ദിവസങ്ങളായിരുന്നു അത്. രാജ്യത്തിന്‍റെ നാനാഭാഗത്തു നിന്നുള്ള വിദ്യാർഥികൾ ഒരു വലിയ കുടുംബം പോലെ അവിടെ കഴിഞ്ഞു. ലോകത്തെക്കുറിച്ചും ജനങ്ങളെക്കുറിച്ചും അവരുടെ പ്രശ്നങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ എന്നെ സഹായിച്ചത് എൻ. എസ്. എസ്. ആണ്."
::: സോജ ശ്രീനിവാസൻ, ബി.ജെ.എം കോളേജ്, ചവറ,
2009 - ലെ മികച്ച എൻ. എസ്. എസ്. വോളന്‍റിയർ അവാർഡ് ജേതാവ്.

imagee

"എന്‍. എസ്. എസ്. കാരണം മറ്റുള്ളവരാല്‍ അറിയപ്പെടുന്ന ഒരു വ്യക്തിയായി മാറുവാന്‍ എനിക്കു സാധിച്ചു. എവിടെച്ചെന്നാലും വളരെവേഗം സുഹൃത്തുക്കളെ കണ്ടെത്തുന്നതിന് എനിക്ക് സാധിക്കുന്നു. ഒരു സന്നദ്ധപ്രവർത്തകൻ എന്ന നിലയിൽ, ആഗോള താപനം പോലുള്ള പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അവബോധമുണ്ടാകുന്നതിനു എൻ. എസ്. എസ്. സഹായിച്ചു. പിന്നാക്കം നില്‍ക്കുന്ന എന്‍റെ ഗ്രാമത്തില്‍ ചിക്കൻഗുനിയയെക്കുറിച്ച് സംഘടിപ്പിച്ച ക്യാമ്പില്‍ എന്നാലാകുന്ന സഹായം ചെയ്യുന്നതിനും എനിക്ക് കഴിഞ്ഞു."
::: അജിബിൻഷാ എ. കെ., ഇക്ബാൽ കോളേജ്, പെരിങ്ങമ്മല,
2009 -ലെ മികച്ച എൻ. എസ്. എസ്. വോളന്‍റിയർക്കുള്ള അവാർഡ് ജേതാവ്

imagee

ഇന്ദിരാഗാന്ധി അവാർഡ്


സന്ദീപ് എസ്., എൻ. എസ്. എസ്. കോളേജ് ചേർത്തല, മികച്ച വിദ്യാർത്ഥി വോളന്‍റിയർക്കുള്ള ഇന്ദിരാ ഗാന്ധി അവാർഡ് നേടി.

imagee

"അദ്ധ്യാപകന്‍റെ പ്രവർത്തനങ്ങൾ ക്ലാസ്സ് മുറികളിലെ അദ്ധ്യാപനത്തിൽ മാത്രമായി ഒതുങ്ങുന്നില്ല; അത് അധ്യാപനത്തോടൊപ്പം തന്നെ ഗവേഷണപ്രവർത്തനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഉൾപ്പെടുന്നതാണ്. വിദ്യാർത്ഥികള്‍ക്കിടയിലും നമ്മുടെ സമൂഹത്തിലും സേവനത്തിലൂടെ എന്തെങ്കിലും പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് എൻ. എസ്. എസ്. പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉത്തമമാണ്."
::: ഡോ. എ. ഷാജി, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ, എസ്. എൻ. കോളേജ്, ചെമ്പഴന്തി,
2009 -ലെ മികച്ച എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ജേതാവ്

എൻ. എസ്. എസ്. വാർഷിക അവാർഡുകൾ
കേരള സർവകലാശാല എൻ. എസ്. എസ്. പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച പ്രോഗ്രാം ഓഫീസർമാർ, മികച്ച വിദ്യാർത്ഥി വോളന്‍റിയർമാർ, എൻ. എസ്. എസ്. പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന കോളേജ് എന്നിങ്ങനെ വിവിധ അവാർഡുകൾ നൽകുന്നു. 2005 -ലെ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരം കേരള സർവകലാശാല നേടി.

കേരള സർവകലാശാലയിലെ - എൻ. എസ്. എസ്‌. പ്രവര്‍ത്തനങ്ങള്‍

കേരള സർവകലാശാലയ്ക്ക് 92 കോളേജുകളിലായി 21500 എൻ. എസ്. എസ്. വോളന്‍റിയർമാർ പ്രവർത്തിക്കുന്നു. ഈ വോളന്‍റിയർമാരെ ഏകോപിപ്പിക്കുന്നതിനായി പ്രോഗ്രാം കോ-ഓർഡിനേറ്ററും 215 പ്രോഗ്രാം ഓഫീസർമാരും ഉണ്ട്. സമൂഹ നന്മയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എൻ. എസ്. എസ്. സന്നദ്ധപ്രവർത്തകർ വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പം, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിന് എല്ലായ്പ്പോഴും മുന്നിലുണ്ട്.

സർവകലാശാലയിലെ എൻ. എസ്. എസ്. പ്രവർത്തകർ, കോളേജിന്‍റെ സമീപപ്രദേശങ്ങളുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നു. ഇവരുടെ പ്രവർത്തങ്ങളിൽ എടുത്തു പറയേണ്ടത് എൻ. എസ്. എസ്. വീടുകളുടെ നിർമ്മാണമാണ്. ഇതുവരെ, സർവകലാശാലയിലെ എൻ. എസ്. എസ്. സന്നദ്ധപ്രവർത്തകർ ഗ്രാമീണ മേഖലയിൽ വീടില്ലാത്തവർക്ക് പത്തിൽ അധികം വീടുകൾ നിർമ്മിച്ചു നൽകി. വികസനപ്രവർത്തനങ്ങൾക്കായി ഗ്രാമങ്ങളെ ദത്തെടുക്കുക, രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുക, എയ്ഡ്സ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ബോധവൽക്കരണ ക്ലാസുകൾ നടത്തുക, സമൂഹിക തിന്മകൾ തുടച്ചു നീക്കുന്നതിനുള്ള സംഘടിത പ്രവർത്തനങ്ങൾ നടത്തുക, ദേശീയത, ജനാധിപത്യം, മതേതരത്വം, സാമൂഹിക ദൃഢത, ശാസ്ത്രീയ മനഃസ്ഥിതിയുടെ വികസനം എന്നിവയ്ക്കായി പ്രവർത്തിക്കുക എന്നിങ്ങനെ നിരവധി പ്രവർത്തങ്ങൾ എൻ. എസ്. എസിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്നു. മരങ്ങൾ നടുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സർവകലാശാലാ എൻ. എസ്. എസ്. ടീം സംഘടിപ്പിക്കുന്നതാണ് - എന്‍റെ മരം - പദ്ധതി. സർവകലാശാലയിലെ എൻ. എസ്. എസ്. വോളന്‍റിയര്‍മാരുടെ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി 2005-ലെ ദേശീയ അവാർഡ് കേരള സർവകലാശാലയ്ക്കു ലഭിച്ചു.

കേരള സർവകലാശാലയുടെ ക്യാമ്പസുകളെ (സെനറ്റ് ഹൗസ് ക്യാമ്പസ്, കാര്യവട്ടം ക്യാമ്പസ്) മോടിപിടിപ്പിക്കാനുള്ള ശ്രമങ്ങൾ എൻ. എസ്. എസിന്‍റെ നേതൃത്വത്തിൽ നടക്കുന്നു. ഇതുകൂടാതെ 2010-ൽ കേരള സർവകലാശാലയിൽ വെച്ച് നടന്ന ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിൽ അറുന്നൂറോളം എൻ. എസ്. എസ്. വോളന്‍റിയേഴ്‌സ് പ്രശംസാർഹമായ സേവനമാണ് കാഴ്ചവച്ചത്.