പ്രധാന പേജ്    സമ്പർക്കം   വെബ് മെയില്‍    English

പ്രധാന പേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേവനങ്ങള്‍

ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റ്യുഡന്‍റ് സര്‍വീസസ്

സ്ഥാപിതമായ വര്‍ഷം : 1961

ss

ബന്ധപ്പെടേണ്ട വിലാസം :

ശ്രീ. സിദ്ദിഖ് ആര്‍.
ഡയറക്ടര്‍ - ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റ്യുഡന്‍റ് സര്‍വീസസ്
(അസിസ്റ്റന്‍റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എക്കണോമിക്സ്) ഇന്‍-ചാര്‍ജ്ജ്
സ്റ്റ്യുഡന്‍റ്സ് സെന്‍റര്‍
പി. എം. ജി. ജംഗ്ഷന്‍, തിരുവനന്തപുരം
ഫോണ്‍ : 8111989221
ഇമെയില്‍ : siddikrabiyath@gmail.com

വിദ്യാർത്ഥികളുടെ സാമൂഹികവും, കലാപരവുമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 1961 -ൽ കേരളസർവകലാശാലയുടെ യൂത്ത് വെൽഫെയർ വിഭാഗം നിലവിൽ വന്നു. സർവകലാശാലയുടെ പ്രവർത്തന പരിധിയിൽ വരുന്ന കലാലയങ്ങളിലെ വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി സ്റ്റ്യുഡന്‍റ്സ് യൂണിയൻ നിലവിൽ വന്നതും ഈ കാലയളവിലാണ്. പിന്നീട് യുവജനക്ഷേമ വിഭാഗം സ്റ്റ്യുഡന്‍റ്സ് സർവീസസ് എന്നായി മാറി. വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെട്ട സ്റ്റ്യുഡന്‍റ്സ് യൂണിയനു വേണ്ട മാർഗ നിർദേശങ്ങൾ നൽകുന്നത് സ്റ്റ്യുഡന്‍റ്സ് സർവീസസ് ഡയറക്ടർ ആണ്.

സ്റ്റ്യുഡന്‍റ്സ് യൂണിയൻ, സ്റ്റ്യുഡന്‍റ്സ് സർവീസസ് ഡയറക്ടർ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നത് തിരുവനന്തപുരം പി. എം. ജി. യിലെ സ്റ്റ്യുഡന്‍റ്സ് സെന്ററിൽ ആണ്. സർവകലാശാല യൂണിയൻ ഫീസ് ശേഖരിക്കുന്നതും, വിദ്യാർത്ഥികൾക്കു അനുവദിക്കപ്പെട്ടിട്ടുള്ള സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതും, വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതും സ്റ്റ്യുഡന്‍റ്സ് സർവീസസ് വിഭാഗമാണ്. കൂടാതെ സർവകലാശാലയുടെ അംഗീകൃത കോളേജുകളിലെയും ടീച്ചിംഗ് ഡിപ്പാർട്ടുമെന്റിലെയും വിദ്യാർത്ഥികൾക്ക് അപകടത്തെത്തുടർന്നുള്ള നഷ്ടപരിഹാരം നൽകുന്നതും ആരോഗ്യ പരിരക്ഷ നൽകുന്നതും സ്റ്റുഡന്റ്സ് സർവീസസ് ആണ്. സ്റ്റ്യുഡന്‍റ്സ് ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇൻഷുറൻസ് സ്കീം (എസ്. ജി. പി. എ. ഐ. എസ്.) എന്നറിയപ്പെടുന്ന ഈ പദ്ധതി 1996 മുതൽ നൽകിവരുന്നു. സർവകലാശാലാ യൂണിയന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകുന്നത് സ്റ്റ്യുഡന്‍റ്സ് സർവീസസ് വിഭാഗമാണ്

അറിയിപ്പുകള്‍

സ്റ്റുഡന്‍റ്സ് എയ്ഡ് ഫണ്ട് സ്കോളർഷിപ്പ്

സാമ്പത്തിക പ്രശ്നങ്ങൾ മൂലം പഠനം തുടരാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ സഹായിക്കുന്നതിനാണ് ഈ സ്കോളർഷിപ്പ്.

സ്കോളർഷിപ്പ് തുക : ഡിഗ്രി വിദ്യാർത്ഥികൾക്ക് 1000 രൂപയും പി.ജി. വിദ്യാർഥികൾക്ക് 1500 രൂപയും

ആർക്കൊക്കെ അപേക്ഷിക്കാം? : കോളേജുകളിലെ സ്ഥിരം വിദ്യാർത്ഥികൾക്കും (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) കേരള സർവകലാശാലയിലെ പഠനവകുപ്പുകളിലെ വിദ്യാർത്ഥികൾക്കും. മറ്റ് സ്കോളർഷിപ്പുകളും സ്റ്റൈപ്പന്‍റുകളും നേടിയവർക്കും ഇത് ബാധകമാണ്.

രക്ഷകർത്താക്കളുടെ വാർഷിക വരുമാന പരിധി : 25,000/-രൂപ

അപേക്ഷാഫോം : അപേക്ഷാഫോമിനായി കോളേജ് പ്രിൻസിപ്പൽ / വകുപ്പ് അധ്യക്ഷൻ എന്നിവരുമായി ബന്ധപ്പെടുക

ആവശ്യമായ രേഖകൾ : വില്ലേജ് ഓഫീസറിൽ നിന്നും നേടിയിട്ടുള്ള രക്ഷാകർത്താവിന്‍റെ വരുമാന സർട്ടിഫിക്കറ്റ്.

അപേക്ഷിക്കേണ്ട വിധം : പ്രിൻസിപ്പൽ അല്ലെങ്കിൽ സർവകലാശാലാ പഠനവകുപ്പ് അധ്യക്ഷന്‍റെ ശുപാർശയോട് കൂടി ഡയറക്ടർ, സ്റ്റുഡന്‍റ്സ് സർവീസസ്, സർവകലാശാലാ സ്റ്റുഡന്‍റ്സ് സെന്‍റർ, പി.എം.ജി., വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം -695033. എന്ന വിലാസത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: അക്കാദമിക വര്‍ഷത്തെ നവംബര്‍ 30

പ്രത്യേക ശ്രദ്ധയ്ക്ക് : അപേക്ഷാഫോമിന്‍റെ പകർപ്പുകൾ സ്വീകരിക്കുന്നതല്ല.

സ്റ്റുഡന്‍റ്സ് ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് സ്‌കീം (SGPAIS)

ഈ പദ്ധതി പ്രകാരം റഗുലർ വിദ്യാർത്ഥികൾക്ക് അപകടത്തെ തുടർന്നുള്ള ചികിത്സാ ചിലവിലേക്കായി 25,000/- (രൂപ ഇരുപത്തി അയ്യായിരം) രൂപ വരെയും മരണം സംഭവിച്ചാൽ 1,00,000/- (രൂപ ഒരു ലക്ഷം) രൂപയും നൽകുന്നു..

പ്രീമിയം: 25 /- രൂപ വീതം ഓരോ വിദ്യാർത്ഥിയും

അപേക്ഷിക്കേണ്ട വിധം : നഷ്ടപരിഹാരത്തിനായുള്ള അപേക്ഷ പ്രിൻസിപ്പൽ/ ഡയറക്ടർ/വകുപ്പ് അധ്യക്ഷൻ എന്നിവര്‍ ഡയറക്ടർ, സ്റ്റുഡന്‍റ്സ് സർവീസസ് വിഭാഗം, കേരള സർവകലാശാല, പി.എം.ജി., തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

ആവശ്യമായ രേഖകൾ

a) മരണത്തെ തുടർന്നുള്ള നഷ്ടപരിഹാരത്തിന്: :

b) അപകടത്തെത്തുടർന്നുള്ള ചികിത്സ ചിലവ് മടക്കി നൽകുന്നതിന്.:

പ്രത്യേക ശ്രദ്ധയ്ക്ക് : അപേക്ഷാഫോമിന്‍റെ പകർപ്പുകൾ സ്വീകരിക്കുന്നതല്ല.