പ്രധാന പേജ്    സമ്പർക്കം   വെബ് മെയില്‍    English

പ്രധാന പേജ് പൂർവ വിദ്യാർത്ഥിസംഘം

പൂർവ വിദ്യാർത്ഥിസംഘം

ss

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘത്തിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

കേരള സർവകലാശാലയുടെ ചരിത്രം യഥാർത്ഥത്തിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ചരിത്രം കൂടിയാണ്. 1937 -ൽ തിരുവിതാംകൂർ സർവ്വകലാശാലയുടെ ഉദയം കേരളത്തിന്‍റെ വിദ്യാഭ്യാസരംഗത്ത് ഒരു പുതു യുഗത്തിന് ആരംഭം കുറിച്ചു. അന്നത്തെ സാമൂഹിക അസമത്വങ്ങൾ കണക്കിലെടുക്കാതെ ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഒരു പുതു ലോകം കേരളത്തിന്‍റെ മുന്നിൽ തുറന്നു കൊടുത്തത് കേരള സർവകലാശാലയാണ്. 1967 -ൽ കോഴിക്കോട് സർവകലാശാലാ രൂപം കൊള്ളുന്നത് വരെ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികളുടെയും പൂർവ കലാലയമായി കേരളസർവകലാശാല നിലനിന്നു. ഭൂമിശാസ്‌ത്രപരമായി സർവകലാശാലയുടെ അധികാരപരിധി നാലു തെക്കൻ ജില്ലകളിലായി ഒതുങ്ങിയെങ്കിലും കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ നെറുകയിൽ ഇപ്പോഴും കേരള സർവകലാശാല തന്നെയാണ്. 73 വർഷത്തെ സമർപ്പണ സേവനത്തിലൂടെ അമൂല്യമായ ഒരു പാരമ്പര്യം കേരള സർവകലാശാല നേടിയിട്ടുണ്ട്. വിവിധ മേഖലകളിൽ മഹത്തായ പദവികൾ അലങ്കരിച്ചിട്ടുള്ള അധ്യാപകരിലൂടെയും വിദ്യാർഥികളിലൂടെയുമാണ്‌ ഇത് സാദ്ധ്യമായത്. തങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ മാതൃ സർവകലാശാല വഹിച്ച പങ്ക് പൂർവ വിദ്യാർഥികൾ കൃതജ്ഞതാപൂർവം സ്മരിക്കുന്നത് കാണാനുള്ള ഭാഗ്യം പലപ്പോഴും കേരള സർവകലാശാലയ്ക്കു ലഭിച്ചിട്ടുണ്ട്. കേരള സർവകലാശാലാ പൂർവ വിദ്യാർത്ഥി സംഘം രൂപീകരിക്കുന്നതിന് കാരണമായത് ഈ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൃതജ്ഞതയും അർപ്പണമനോഭാവവുമാണ്.

കേരള സർവകലാശാലയ്ക്ക് ശക്തമായ ഒരു പൂർവ വിദ്യാർത്ഥി സംഘമാണുള്ളത്. ഇതിലെ അംഗങ്ങൾ ജീവിതത്തിലെ വിവിധ മേഖലകളിൽ നിന്നുള്ളവരാണ്. ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായ ഡോ. കെ. ആർ. നാരായണൻ ഉൾപ്പെടെ നിരവധി പ്രമുഖരെ കേരള സർവകലാശാല വാർത്തെടുത്തിട്ടുണ്ട്. ഡോ. കെ. ആർ. നാരായണൻ ആണ് കേരള സർവകലാശാലാ പൂർവ വിദ്യാർത്ഥി സംഘത്തിലെ ആദ്യത്തെ അംഗം.

സർവകലാശാലയിലെ മിക്ക അദ്ധ്യാപന ഗവേഷണ വിഭാഗങ്ങൾക്കും അംഗീകൃത കലാലയങ്ങൾക്കും പൂർവ വിദ്യാർത്ഥി സംഘങ്ങളുണ്ട്. ഈ സ്ഥാപനങ്ങളുടെ അക്കാദമികവും വികസന പരവുമായ എല്ലാ പ്രവർത്തങ്ങളിലും ഈ സംഘങ്ങൾ സജീവമായി പങ്കെടുക്കുന്നു. കേരള സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സംഘടനകളുടെ അധ്യക്ഷസ്ഥാനം കേരള സർവകലാശാലാ പൂർവ വിദ്യാർത്ഥി സംഘത്തിനാണ്.

വിദ്യാർത്ഥികൾ പരസ്പരവും സർവകലാശാലയുമായും ഉള്ള ബന്ധം വളർത്തുന്നതിനും പ്രവർത്തനങ്ങളിൽ പൂർവ വിദ്യാർത്ഥികളുടെ പിന്തുണ ഉറപ്പാക്കുന്നതിനും പൂർവ വിദ്യാർത്ഥി സംഘം സഹായിക്കുന്നു. പൂർവ വിദ്യാർഥികൾ തമ്മിലുള്ള സമ്പർക്കം പ്രോത്സാഹിപ്പിക്കുകയും സാമൂഹികവും ഔദ്യോഗികവുമായ ബന്ധങ്ങൾ ഉറപ്പിക്കുന്നതിനും പുതിയ അംഗങ്ങൾക്ക് അവസരമൊരുക്കുന്നതിനും ശ്രമിക്കുന്നു. ഇതിൽ അംഗമാകുന്നത് വഴി ഭാവി വിദ്യാർത്ഥികൾക്കും, നിലവിലെ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസരംഗത്തും തൊഴിൽ രംഗത്തും ആവശ്യമായ മാർഗനിർദേശങ്ങൾ ലഭിക്കുന്നതിനും സഹായമാകുന്നു. സർവകലാശാലയുടെയും വിദ്യാർത്ഥികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിച്ചു കൊണ്ടാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.

സർവകലാശാലയുടെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും പൂർവ വിദ്യാർത്ഥി സംഘത്തിന് പ്രധാന സ്ഥാനമാണുള്ളത്. സർവകലാശാലയുടെ പ്രശസ്തി ഉയർത്തുക, ധനസഹായ പദ്ധതികൾ നടപ്പിലാക്കുക, നിയമന പ്രവർത്തനങ്ങൾക്ക് സഹായം നൽകുക, പൂർവ വിദ്യാർത്ഥി സമ്മേളനങ്ങൾ വിളിച്ചു ചേർക്കുക, ചർച്ചാ ക്ലാസ്സുകളും മറ്റു പരിപാടികളും സംഘടിപ്പിക്കുക തുടങ്ങിയവ ഈ സംഘടനയുടെ ദൗത്യങ്ങളില്‍ ചിലതാണ്.

പങ്കു ചേരുക!

"കേരള സര്‍വകലാശാലയുടെ സമഗ്രവികസനത്തിന് പങ്കുവഹിക്കുന്നതിന് നിങ്ങള്‍ക്കും ഈ പൂര്‍വവിദ്യാര്‍ത്ഥി സംഘത്തില്‍ അംഗമാകാം. നിങ്ങളുടെ മാതൃവിദ്യാലയത്തിന് നിങ്ങളുടെ സഹകരണം ആവശ്യമാണ്." - ഡോ. എ. ജയകൃഷ്ണന്‍, മുന്‍ വൈസ് ചാന്‍സലര്‍

പഠനവകുപ്പുകളിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘങ്ങള്‍

പൂര്‍വ വിദ്യാര്‍ത്ഥികളേ, നിങ്ങളുടെ മനോഹരമായ പഴയ ക്യാമ്പസ് സൗഹൃദം ഒരിക്കല്‍കൂടി ഓര്‍മ്മയില്‍ പുതുക്കാന്‍ ആഗ്രഹമില്ലേ? അതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് പൂര്‍വ വിദ്യാര്‍ത്ഥി സംഘങ്ങള്‍. പഠനവകുപ്പുകളിലേയും ഗവേഷണ കേന്ദ്രങ്ങളിലേയും പൂര്‍വവിദ്യാര്‍ത്ഥി സംഘങ്ങളിലെ ഭാരവാഹികളുമായി ഇന്നു തന്നെ ബന്ധപ്പെടൂ.

വിവിധ അധ്യാപന, ഗവേഷണവിഭാഗങ്ങളിലെ പൂർവ വിദ്യാർത്ഥി സംഘങ്ങൾ

കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വിഭാഗത്തിലെ പൂര്‍വവിദ്യാര്‍ത്ഥി സംഘം

എക്സ്. ഒഫീഷ്യോ പ്രസിഡന്‍റ് : ഡോ. സുഭാഷ് കുട്ടൻ, വകുപ്പ് അധ്യക്ഷൻ
വർക്കിംഗ് പ്രസിഡന്‍റ് : ശ്രീ. പ്രിയദാസ് മംഗലത്ത് - 9447797721
സെക്രട്ടറി : ശ്രീമതി റീബ പോൾ – 9349182939
http://sites.google.com/site/dcjonlineuok/alumni-list

കമ്പ്യൂട്ടർ സയൻസ് വിഭാഗം അലൂമ്നി അസ്സോസിയേഷൻ, (COMSAAK)

പ്രസിഡന്‍റ : ഡോ. എം. വിൽസി , പ്രൊഫസ്സർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം , ഇമെയില്‍ : wilsyphilipose@hotmail.com,Ph : 9447462529
ടീച്ചർ സെക്രട്ടറി : ശ്രീ. അജി എസ്., സീനിയർ ലക്ചറർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ഇമെയില്‍ : aji_12345@yahoo.com, Ph : 9895474042
മെമ്പർ സെക്രട്ടറി : ശ്രീ. ഷാൻ ജസ്റ്റസ്, യു.എസ്. റ്റി. ഗ്ലോബൽ, ടെക്നോപാർക്, തിരുവനന്തപുരം, ഇമെയില്‍ : shanjustus@gmail.com, Ph : 9633115002
ട്രഷറർ : ജയമോൾ മാത്യൂസ്, ടെക്നിക്കൽ ഓഫീസർ, കമ്പ്യൂട്ടർ സയൻസ് വിഭാഗം, ഇമെയില്‍ : jayamolm@gmail.com, Ph: 9447800707

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള അലൂമ്നി അസ്സോസിയേഷൻ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ അലൂമ്നി അസ്സോസിയേഷൻ (IDEAA)
എക്സ്. ഒഫീഷ്യോ പ്രസിഡന്‍റ് : ഡോ. പി. പി. അജയകുമാർ, ഐ.ഡി.ഇ. Tel: 9895788210
സെക്രട്ടറി : ഡോ. എസ്. താജുദീൻ, 9447048988
ട്രഷറർ : ഡോ. ഷീജ എസ്. ആർ., 0471 2443642
സ്റ്റ്യുഡന്‍റ് സെക്രട്ടറി : ലതീഷ്

ഡെമോഗ്രഫി വിഭാഗം അലൂമ്നി അസ്സോസിയേഷൻ ( AADD)

പ്രസിഡന്‍റ് : ഡോ. പി. മോഹനചന്ദ്രൻ നായർ (വകുപ്പ് അധ്യക്ഷൻ, ഡെമോഗ്രഫി വിഭാഗം, കേരള സർവകലാശാല), ഫോണ്‍ : 0471-2308057 (O), 0471- 2415618 (R), Mob: 9446415618, ഇമെയില്‍ : pmohanachandran@yahoo.com, nair.pmc@gmail.com
സെക്രട്ടറി : ഡോ എസ്. സുരേഷ് കുമാർ, റിസർച്ച് ഇൻവെസ്റ്റിഗേറ്റർ, പോപ്പുലേഷൻ റിസർച്ച് സെന്‍റർ (PRC), കേരള സർവകലാശാല. മൊബൈല്‍ : 9446483568, 0471- 2713681 (R) ഇമെയില്‍ : sureshkumarprc@yahoo.com
ട്രഷറർ : ശ്രീമതി എൽ. മീനാകുമാരി, ടെക്‌നിക്കൽ ഓഫീസർ, ഗ്രേഡ് -1, ഡെമോഗ്രഫി വിഭാഗം, കേരള സർവകലാശാല. ഫോണ്‍ : 0471- 2413223 (R), Mob: 9349493605

ബോട്ടണി അലൂമ്നി അസ്സോസിയേഷൻ

പ്രസിഡന്‍റ് : ഡോ. എൻ. ഓമനകുമാരി, ഫോണ്‍ : 0471 2308301(O), ഇമെയില്‍ :okdas_n@yahoo.co.in
സെക്രട്ടറി : ഡോ. സുഹറ ബീവി എസ്., ഫോണ്‍ : 0471 2308301 extn.202, ഇമെയില്‍ :s_beevy@yahoo.com
ട്രഷറർ : ഡോ. രാജലക്ഷ്മി ആർ., ഫോണ്‍ : 0471 2308301 extn.212, ഇമെയില്‍ :rajalakshmi.murali@gmail.com

അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് അലൂമ്നി അസ്സോസിയേഷൻ

പ്രസിഡന്‍റ് : പ്രൊഫ. ട്രീസ രാധാകൃഷ്ണൻ, പ്രൊഫസ്സർ, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം, കേരള സർവകലാശാല. ഫോണ്‍: 9605733735
സെക്രട്ടറി : ഡോ.എ.ബിജു കുമാർ, ലെക്ചറർ, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം, കേരള സർവകലാശാല, ഫോണ്‍: 9447216157
ട്രഷറർ: പ്രൊഫ. എൻ. കെ. ബാലസുബ്രമഹ്ണ്യൻ, മുൻ പ്രൊഫസ്സർ, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗം, കേരള സർവകലാശാല (സ്കന്ദപുരി, കുറ്റിക്കാട്ടില്‍ ലെയ്ന്‍, കൈമനം, തിരുവനന്തപുരം - 18), ഫോണ്‍: 9995821483
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
  ഡോ. എ. കെ. സിസിലിക്കുട്ടി, സുവോളജി വിഭാഗം, മാർ ഇവാനിയോസ് കോളേജ്, നാലാഞ്ചിറ, തിരുവനന്തപുരം (ഫോണ്‍: 2436866)
  ഡോ. സി. പോൾ ചാൾസ്, സയന്റിസ്റ്റ്, സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് സെന്റർ, വികാസ് ഭവൻ, തിരുവനന്തപുരം (ഫോണ്‍: 9495556292)
  ഡോ. ജി. പ്രസാദ്, ലക്‌ചറർ, സുവോളജി വിഭാഗം, കേരള സർവകലാശാല (9447000522)
  ഡോ. റാണി മറിയ ജോർജ്, ഓഫീസർ ഇൻ ചാർജ്, സി. എം. എഫ്. ആർ. ഐ., വിഴിഞ്ഞം സെന്റർ, വിഴിഞ്ഞം, തിരുവനന്തപുരം (9847181211)
  ഡോ. സാബു തോമസ്, സയന്റിസ്റ്റ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി, പൂജപ്പുര, തിരുവനന്തപുരം 14 (9446528299)
  ഡോ. ഷിബു വർദ്ധനൻ, റീഡർ, സുവോളജി വിഭാഗം, കോഴിക്കോട് സർവകലാശാല, തേഞ്ഞിപ്പാലം, മലപ്പുറം ജില്ല
  ഡോ. എം. എസ്. സുനിൽ, ലക്‌ചറർ, സുവോളജി വിഭാഗം, കത്തോലിക്കേറ്റ് കോളേജ്, പത്തനംതിട്ട (9447694968)

സൈക്കോളജി വിഭാഗം അലൂമ്നി അസ്സോസിയേഷൻ

Visit the official website of Old Students Association of Department of Psychology (ORMA)
പ്രസിഡന്‍റ് :ഡോ. എസ്. രാജു, സൈക്കോളജി വിഭാഗം, കാര്യവട്ടം ക്യാമ്പസ്
സെക്രട്ടറി :ഡോ. അരവിന്ദ് തമ്പി. എസ്.എൻ. കോളേജ്, ചെമ്പഴന്തി
ട്രഷറർ :അർച്ചന ചന്ദ്രൻ, ഗസ്റ്റ് ഫാക്കൽറ്റി, ഗവ. കോളേജ് ഫോർ വിമൺ, തിരുവനന്തപുരം
പ്രോഗ്രാം കോ-ഓർഡിനേറ്റർമാർ : ശ്രീ. ജിജിൻ ആർ. എസ്., പ്രോജക്റ്റ് സൈക്കോളജിസ്റ്റ്, ഖത്തർ / ഡോ. ബിജു എബ്രഹാം, സൈക്കോളജി വിഭാഗം, കാര്യവട്ടം
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
ഡോ. നിഷിമ ജെ. എസ്.
എസ്. എൻ.കോളേജ് ചെമ്പഴന്തി
സോണിയ ജോർജ്, അസി. പ്രൊഫ.
ഗവൺമെന്റ് കോളേജ് ഫോർ വിമൺ, തിരുവനന്തപുരം
മാലിനി. ആർ., അസി. പ്രൊഫ.
യു.സി. കോളേജ്, ആലുവ
ഡോ. ലൈജു എസ്.
എസ്. എൻ. കോളേജ്, കൊല്ലം
ഡോ. സെബാസ്റ്റ്യൻ കെ. എ.
എഫ്‌. എം. എൻ. കോളേജ്, കൊല്ലം
ഡോ. ആനി മേരി മെർലിൻ
യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ. മൃദുല ബി. നായർ
എം. ജി. കോളേജ്, തിരുവനന്തപുരം
ഡോ. ഗിരീഷ് കെ.
മാനസിക ആരോഗ്യ കേന്ദ്രം, തിരുവനന്തപുരം